Jul 25, 2020

Important Things to Learn about Structure of the Earth

In this section we are going to learn about the structure of the Earth which is repeatedly asking for Kerala PSC Examination and This Topic is so important in Kerala PSC Examinations.



ഭൂമിയുടെ ഘടന

ഭൂകമ്പസമയത്ത് സൃഷ്ടിക്കപ്പെടുന്ന തരംഗങ്ങളെ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഭൂമിയെ വ്യത്യസ്ത പാളികളായി തരംതിരിച്ചിരിക്കുന്നു.
  • ഭൂവൽക്കം (Crust) 
  • മാന്റിൽ (Mantle) 
  • പുറക്കാമ്പ് (Outer Core)
  • അകക്കാമ്പ് (Inner Core)

ഭൂവൽക്കം

  • ഭൂമിയുടെ ഏറ്റവും പുറമെയുളള പാളി


  • "ബാഹ്യസിലിക്കേറ്റ് മണ്ഡലം" എന്ന പേരിൽ അറിയപ്പെടുന്നത്


  • ഏറ്റവും കൂടുതൽ സാന്ദ്രതയുള്ള ഭൂമിയുടെ പാളി


  • ഭൂവൽക്കത്തിന്റെ രണ്ട് ഭാഗങ്ങൾ

    • വൻകര ഭൂവൽക്കം

    • സമുദ ഭൂവൽക്കം


  • സിലിക്ക (Silica), അലുമിന (Alumina) എന്നീ ധാതുക്കൾ മുഖ്യമായും അടങ്ങിയിരിക്കുന്നതിനാൽ വൻകര ഭൂവൽക്കം അറിയപ്പെടുന്നത് - സിയാൽ (SIAL)


  • സിലിക്ക (Silica), മഗ്നീഷ്യം (Magnesium) എന്നീ ധാതുക്കൾ മുഖ്യമായും അടങ്ങിയിരിക്കുന്നതിനാൽ സമുദ്ര ഭൂവൽക്കം അറിയപ്പെടുന്നത് - സിമാ (SIMA)


മാന്റിൽ


  • ഭൂവൽക്കത്തിന് താഴെയുള്ള കനം കൂടിയ മണ്ഡലം - മാന്റിൽ


  • മാന്റിലിന്റെ രണ്ട് ഭാഗങ്ങൾ ഉപരിമാന്റിൽ, അധോമാന്റിൽ


  • ഭൂവൽക്കവും മാന്റിലിന്റെ മുകളിലത്തെ ഭാഗവും ചേർന്ന് വരുന്ന പ്രദേശം അറിയപ്പെടുന്നത് - ലിത്തോസ്ഫിയർ(100 കി.മീ)


  • ലിത്തോസ്ഫിയറിന് താഴെയായി മാന്റിലിന്റെ ഉപരിഭാഗത്ത് അർദ്ധ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഭാഗം -അസ്തനോസ്ഫിയർ 


  • അഗ്നിപർവതങ്ങളിലൂടെ പുറത്തെത്തുന്ന ശിലാദ്രവത്തിന്റെ (ലാവ) സ്രോതസ്സ് - അസ്തനോസ്ഫിയർ


  • ഭൂവൽക്കത്തിന്റെയും മാന്റിലിന്റെയും അതിർവരമ്പ് - മോഹോറോവിസിക് വിച്ഛിന്നത | (Mohorovicic Discontinuity)


  • മാന്റിലിന്റെ സാധാരണ ഊഷ്മാവ് - 2200°C

കാമ്പ്

  • ഭൂമിയുടെ കേന്ദ്രഭാഗം - കാമ്പ്


  • കാമ്പിന്റെ രണ്ട് ഭാഗങ്ങൾ

    • പുറക്കാമ്പ് (Outer core) 

    • അകക്കാമ്പ് (Inner core)


  • അകക്കാമ്പിന്റെ ഏകദേശ കനം - 3400 കി.മീ


  • മാന്റിലിന്റെയും അകക്കാമ്പിന്റെയും അതിർ വരമ്പ് - ഗുട്ടൻബർഗ് വിച്ഛിന്നത (Gutenberg discontinuity)


  • ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അകക്കാമ്പ് - ബാഹ്യ അകക്കാമ്പ്


  • ഖരാവസ്ഥയിൽ കാണപ്പെടുന്ന അകക്കാമ്പ് - അന്തർ അകക്കാമ്പ്


  • അകക്കാമ്പിന്റെ മറ്റൊരു പേര് - NIFE


  • ഭൂമിയുടെ അകക്കാമ്പ് 'നിഫെ(NIFE)' എന്നറിയപ്പെടുന്നത് - നിക്കലും ഇരുമ്പും അടങ്ങിയിട്ടുള്ളതിനാൽ


  • ഭൂമിയുടെ അകക്കാമ്പിന്റെ ഏകദേശ ഊഷ്മാവ് - 2600°C


  • ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം - ഓക്സിജൻ 


  • ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം - സിലിക്കൺ


  • ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം - അലുമിനിയം


  • ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം - ഇരുമ്പ്

No comments:

Post a Comment