Aug 10, 2021

Ozone Layer

 


  • സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾക്കെതിരെയുള്ള ഭൂമിയുടെ രക്ഷാകവചം - ഓസോൺ പാളി
  • ഭൂമിയിലെ ജീവജാലങ്ങൾക്കും വസ്തുക്കൾക്കും അന്തരീക്ഷത്തിലുള്ള ഒരു സംരക്ഷണ കവചം - ഓസോൺ പാളി
  • ഓസോൺ കവചം സ്ഥിതി ചെയ്യുന്നത് - സ്ട്രാറ്റോസ്ഫിയറിൽ
  • അന്തരീക്ഷത്തിലെ ഓസോൺ പാളി കാണപ്പെടുന്നത് 20 - 35 കി.മീറ്റർ ഉയരത്തിൽ
  • ഓസോൺ പാളിയുടെ നിറം - ഇളം നീല
  • ഓസോൺ പാളിക്ക് വരുന്ന കേടുപാടുകൾ അറിയപ്പെടുന്നത് - ഓസോൺ ശോഷണം (Ozone depletion)
  • ഓസോൺ പാളിയുടെ നാശത്തിന് കാരണമാകുന്ന മേഘങ്ങൾ - നാക്രിയസ് മേഘങ്ങൾ

  • ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലം - ഹാലിബേ (അന്റാർട്ടിക്ക) 1913
  • ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്നത് - ഡോബ്സൺ യൂണിറ്റ്
  • പ്രകാശ സംശ്ലേഷണ സമയത്ത് ഓസോൺ പുറത്ത് വിടുന്ന സസ്യം - തുളസി 
  • അൾട്രാവയലറ്റ് കിരണങ്ങൾ അധികമായി ഏറ്റാൽ ശോഷണം സംഭവിക്കുന്ന കാർഷിക വിള - നെല്ല്
  • ഓസോൺ പടലം തകരാനുള്ള പ്രധാന കാരണം -  ക്ലോറോ ഫ്ലൂറോ കാർബൺ, കാർബൺ മോണോക്സൈഡ്
  • ഓസോൺ കണ്ടെത്തുന്നതിന് വിക്ഷേപിച്ച ബഹിരാ കാശ പേടകം - നിംബസ് 7
  • ഓസോൺ സംരക്ഷണ ഉടമ്പടിയായ മോൺട്രിയൽ പ്രോട്ടോകോൾ അംഗീകരിച്ച വർഷം - 1987 സെപ്തംബർ 16
  • മോൺട്രിയൽ പ്രോട്ടോകോൾ നിലവിൽ വന്നത് - 1989 ജനുവരി 1
  • ഓസോൺ ദിനമായി ആചരിക്കുന്നത് - സെപ്തംബർ 16
  • എല്ലാ വർഷവും സെപ്തംബർ 16 ഓസോൺ ദിന മായി ആചരിക്കാൻ നിശ്ചയിച്ച രാജ്യാന്തര സംഘടന - UNEP (United Nations Environment Programme)
  • ഓസോൺ കണ്ടുപിടിച്ചത് - സി.എഫ്. ഷോൺ ബെയിൻ
  • ഓസോൺപാളി കണ്ടെത്തിയത് - ചാൾസ് ഫാബ്രി, ഹെൻട്രി ബ്യൂയിസൺ
  • അന്തരീക്ഷത്തിലെ ഓസോൺ പാളിയെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകിയത് - G.M.B. ഡോബ്സൺ
  • കേരളത്തിൽ ഓസോൺ ദിനം ആചരിക്കുന്നത് ഏത് സംഘടനയുടെ ആഭിമുഖ്യത്തിലാണ് - STEC, തിരുവനന്തപുരം (സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി)

No comments:

Post a Comment