Aug 22, 2021

ഗ്രഹണം | സൂര്യഗ്രഹണം | ചന്ദ്രഗ്രഹണം


  • ഒരു ആകാശഗോളത്തിന്റെ സാമീപ്യത്താൽ മറ്റൊരു ആകാശവസ്തു സൂര്യനിൽ നിന്നും മറയ്ക്കപ്പെടുന്നതിനെ പറയുന്നത് - ഗ്രഹണം


  • ഗ്രഹണം എങ്ങനെയാണ് സംഭവിക്കുന്നത് ? സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ നേർരേഖയിൽ ഒരു നിശ്ചിത അകലത്തിൽ വരുമ്പോൾ


  • പ്രധാനമായും മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന എത്രതരം ഗ്രഹണങ്ങൾ ഉണ്ട് - 2 (സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം)


  • സൂര്യഗ്രഹണം നടക്കുന്നത് - കറുത്തവാവ് / അമാവാസി (new moon)ദിനങ്ങളിൽ


  • ചന്ദ്രഗ്രഹണം നടക്കുന്നത് - വെളുത്തവാവ് പൗർണ്ണമി (full moon) ദിനങ്ങളിൽ


  • സൂര്യഗ്രഹണം സംഭവിക്കുന്നത് -  സൂര്യനും ഭൂമിക്കും മധ്യത്തായി ചന്ദ്രൻ വരുമ്പോൾ


  • ചന്ദ്രഗ്രഹണം സംഭവിക്കുന്നത് സൂര്യനും ചന്ദ്രനും മധ്യത്തായി ഭൂമി എത്തുമ്പോൾ


  • സൂര്യഗ്രഹണം ഏതൊക്കെ വിധത്തിൽ ഭൂമിയിൽ പ്രകടമാകുന്നു ?


(1) പൂർണ്ണ സൂര്യഗ്രഹണം (Total Solar Eclipse)

(II) ഭാഗിക ഗ്രഹണം (Partial Eclipse)

(III) വലയ ഗ്രഹണം (Annular Eclipse)

 

  • എപ്പോഴാണ് വലയ ഗ്രഹണം സംഭവിക്കുന്നത് ?

                 ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടുതലായിരിക്കുമ്പോൾ 


  • ഏതു സൗരപാളിയാണ് പൂർണ്ണസൂര്യഗ്രഹണ സമയത്ത് ഭൂമിയിൽ നിന്നും ദൃശ്യമാകുന്നത് - കൊറോണ (Corona)


  • സൂര്യഗ്രഹണ സമയത്ത് ഭൂമിയിൽ ദൃശ്യമാകുന്ന വിവിധ പ്രതിഭാസങ്ങൾ  - ബെയ്ലീസ് ബീഡ്സ്(Bailey's Beads), ഡയമണ്ട്. റിങ്‌(Diamond Ring)


  • പൂർണ്ണ സൂര്യഗ്രഹണം അനുഭവപ്പെടുന്ന ഭൂമിയിലെ പ്രദേശങ്ങൾ അറിയപ്പെടുന്നത് - പാത്ത് ഓഫ് ടോട്ടാലിറ്റി (Path of Totality) 


  • സൂര്യഗ്രഹണനിഴലുമായി ബന്ധപ്പെട്ട പദങ്ങൾ -  Umbra, Penumbra


#eclipse #solareclipse #സൂര്യഗ്രഹണം #ചന്ദ്രഗ്രഹണം #വലയഗ്രഹണം #total solareclipse #partialeclipse #fullmoon #newmoon

No comments:

Post a Comment