Aug 23, 2021

ശനി | saturn | SolarSytem




  • സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹം - ശനി 


  • "ഗോൾഡൻ ജയ്ന്റ് (Golden Giant) എന്നറിയപ്പെടുന്ന ഗ്രഹം - ശനി


  • സൂര്യനിൽ നിന്നുള്ള അകലം - 9.5 അസ്ട്രോണമിക്കൽ യൂണിറ്റ്


  • നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ഗ്രഹം - ശനി


  • കരിമഴ (Black Rain) പെയ്യുന്ന ഗ്രഹം - ശനി


  • "സൂപ്പർവിൻഡ്'  എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം - ശനി


  • ശനിയുടെ ഭ്രമണകാലം - 10 മണിക്കൂർ


  • ശനിയുടെ പരിക്രമണ കാലം - 29 വർഷങ്ങൾ


  • റോമാക്കാരുടെ കൃഷിയുടെ ദേവന്റെ പേരു നൽകപ്പെട്ട ഗ്രഹം - ശനി


  • ഏറ്റവുമധികം ഹൈഡ്രജൻ സമ്പുഷ്ടമായ ഗ്രഹം - ശനി


  • ശനിയുടെ പലായന പ്രവേഗം- 35.5km/sec


  • സാന്ദ്രത കുറഞ്ഞ ഗ്രഹം - ശനി


  • ജലത്തിന്റെ സാന്ദ്രതയെക്കാളും കുറഞ്ഞ സാന്ദ്രതയുള്ള ഗ്രഹമാണ് - ശനി


  • ശനിഗ്രഹത്തിന്റെ വലയത്തിനെ കണ്ടുപിടിച്ചത് - ഗലീലിയോ ഗലീലി (1610)


  • പൊടിപടലങ്ങളാലും മഞ്ഞുക്കട്ടകളാലും നിർമ്മിത മാണ് ശനിയുടെ വലയമെന്ന് നിർവ്വചിച്ചത് - വില്യം ഹേർഷൽ


  • ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള രണ്ടാമത്തെ ഗ്രഹം - ശനി


  • ശനിയുടെ ഉപഗ്രഹങ്ങൾക്ക് പേര് നൽകിയിരിക്കുന്നത് -  ഗ്രീക്കു പുരാണകഥാപാത്രങ്ങളുടെ പേരുകൾ


  • ഇതുവരെ ശനിയുടെ എത്ര ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട് - ഏകദേശം -  62ഓളം


  • ശനിയുടെ പ്രധാന ഉപഗ്രഹങ്ങൾ- ടൈറ്റൻ, പ്രൊമിത്യൂസ്, അറ്റ്ലസ്, ഹെലൻ,പൻഡോറ, മീമാസ്, റിയ


  • ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം - ടൈറ്റൻ (Titan)


  • യുറാനസിന്റെ ഏറ്റവും വലിയ ഉപഗ്രഹം - ടൈറ്റാനിയ


  • ടൈറ്റനെ കണ്ടെത്തിയത് - ക്രിസ്റ്റ്യൻ ഹൈജൻസ് (1656-08)


  • സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഉപഗ്രഹം - ടൈറ്റൻ


  • ശനിയുടെ ഏത് ഉപഗ്രഹത്തിലാണ് സമുദ്രത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് - ടൈറ്റൻ


  • “ഭൂമിയുടെ അപരൻ', 'ഭൂമിയുടെ ഭൂതകാലം' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഉപഗ്രഹം - ടൈറ്റൻ


  • ശനിയെയും അവയുടെ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കുവാനായി നാസയും(NASA), യൂറോപ്യൻ സ്പേസ് ഏജൻസിയും(ESA) സംയുക്തമായി വിക്ഷേപിച്ച പേടകം - കാസ്സിനി ഹ്യൂജൻസ്


  • ശനി ഗ്രഹത്തിന് സമീപം ആദ്യമായി എത്തിയ അമേരിക്കയുടെ ബഹിരാകാശ വാഹനം - പയനിയർ 11


#saturn #titan #solarsystem # Goldengiant #superwind

No comments:

Post a Comment