Aug 4, 2020

Budget in India

In this section we are going to learn about Budget in India.This Topic is so important for all competitive exams Lets Read this article.
  • ഒരു സാമ്പത്തിക വർഷത്തിൽ പാർലമെന്റിൽ ഗവൺമെന്റ് നടത്തുന്ന പ്രതീക്ഷിത വരവ് ചെലവുകളെ കുറിച്ചുള്ള പ്രസ്താവനയാണ് ബജറ്റ്


  • ബജറ്റിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 112-ാം അനുഛേദം 


  • ഇന്ത്യൻ ബജറ്റിന്റെ പിതാവ് - പി.സി.മഹലനോബിസ്


  • ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത് - കാനിംഗ് പ്രഭുവിന്റെ കാലത്ത് (1860)


  • ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് - ജയിംസ് വിൽസൺ (1860 ഫെബ്രുവരി 29)


  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് - ആർ.കെ. ഷൺമുഖം ചെട്ടി (1947 നവംബർ 26)


  • ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് - ജോൺ മത്തായി (1950 ഫെബ്രുവരി 28)


  • ഇടക്കാല ബജറ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് - ഷൺമുഖം ചെട്ടി

 
  • ഇന്ത്യയിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ച ആദ്യ ധനമന്ത്രി - സി.ഡി.ദേശ്മുഖ്(1951-1952)


  • ബജറ്റ് എന്നതിന് പകരമായി ഭരണഘടനയിൽ ഉപയോഗിച്ചിരിക്കുന്ന പ്രയോഗം - Annual Financial statement (വാർഷിക സാമ്പിത്തിക പ്രസ്താവന)


  • ബജറ്റിന്റെ ആദ്യ ഭാഗത്ത് പൊതു സാമ്പത്തിക സർവ്വേയും രണ്ടാം ഭാഗത്ത് നികുതി ഘടനയുമാണ് പറയുന്നത്


  • ഇന്ത്യയിൽ സാമ്പത്തിക വർഷം ആരംഭിക്കുന്നത് - ഏപ്രിൽ 1


  • ഇന്ത്യയിൽ സാമ്പത്തിക വർഷം അവസാനിക്കുന്നത് - മാർച്ച് 31


  • കേന്ദ്ര ബജറ്റ് എല്ലാ വർഷവും ഫെബ്രുവരിയിലെ അവസാനത്തെ പ്രവൃത്തി ദിവസം ധനമന്ത്രി ലോക്സഭയിൽ അവതരിപ്പിക്കുന്നു

 
  • രാഷ്ട്രപതി ഭരണത്തിൻ കീഴിലുള്ള സംസ്ഥാനങ്ങളുടെ ബജറ്റ് അവതരിപ്പിക്കുന്നത് - ലോക്സഭയിലാണ്


  • ജന്മദിനത്തിൽ ബജറ്റ് അവതരിപ്പിച്ച് ഒരേയൊരു ധനകാര്യമന്ത്രി - മൊറാർജി ദേശായി


  • തുടർച്ചയായ അഞ്ച് പൊതുബജറ്റുകൾ അവതരിപ്പിച്ച ആദ്യ കേന്ദ്ര ധനമന്ത്രി - സി.ഡി. ദേശ്മുഖ്


  • പാർലമെന്റിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രി - മൊറാർജി ദേശായി (10 എണ്ണം)


  • പാർലമെന്റിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച രണ്ടാമത്തെ ധനമന്ത്രി - പി. ചിദംബരം (9 എണ്ണം)


  • കേരളത്തിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ചത് - കെ.എം. മാണി (13)


  • ബജറ്റിനെ ജനറൽ ബജറ്റ്, റെയിൽവേ ബജറ്റ് എന്നിങ്ങനെ രണ്ടായി തിരിച്ച വർഷം - 1924(1921 ലെ ആക് വർത്ത് കമ്മീഷന്റെ ശുപാർശ പ്രകാരം) 


  • കേന്ദ്ര പൊതു ബജറ്റും റെയിൽവേ ബജറ്റും ലയിപ്പിക്കാൻ കേന്ദ്ര മന്ത്രി സഭ തീരുമാനിച്ചത് -  2016 സെപ്റ്റംബർ 21 (2017 മുതൽ ഒരൊറ്റ ബജറ്റ് മാത്രമാണുണ്ടാവുക)


  • കേരളത്തിൽ ഏറ്റവും ദൈർഘ്യമുള്ള ബജറ്റ് പ്രസംഗം നടത്തിയത് - തോമസ് ഐസക് (2 മണിക്കൂർ 56 മിനിറ്റ്) (ഉമ്മൻ ചാണ്ടിയുടെ 2 മണിക്കുർ 54 മിനിറ്റ് റെക്കോർഡ് ആണ് മറികടന്നത്)


  • കേരളത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് പ്രസംഗം നടത്തിയത് - ഇ.കെ. നായനാർ (ആറ് മിനിറ്റ്)


  • പാർലമെന്റിൽ ധനകാര്യ ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത - ഇന്ദിരാഗാന്ധി


  • ഇന്ത്യയിൽ ആദ്യമായി ബാങ്കുകൾ (1969) ദേശസാത്കരിച്ചപ്പോൾ ധനമന്ത്രിയായിരുന്നത് - ഇന്ദിരാഗാന്ധി 


  • ഇ.എം.എസ്. മന്ത്രിസഭയിൽ (1957-1959) ധനകാര്യ മന്ത്രിയായിരുന്ന - സി. അച്യുതമേനോനാണ് കേരളത്തിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്.


JOIN OUR WHATS APP GROUP

No comments:

Post a Comment