Aug 1, 2020

Malayalam Film

ചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ കണ്ടുപിടിത്തങ്ങളിലൊന്നാണ് സിനിമ. മലയാള സിനിമയുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങൾ വായിക്കാം


  • ആദ്യ ചിത്രം - വിഗതകുമാരൻ (1928)


  • ആദ്യ ശബ്ദ ചിത്രം - ബാലൻ (1938)


  • ആദ്യ കളർ ചിത്രം - കണ്ടംബെച്ച കോട്ട് (1961)


  • ആദ്യ പുരാണ ചിത്രം - പ്രഹ്ളാദ (1941)


  • ആദ്യ ബോക്സോഫീസ് ഹിറ്റ് സിനിമ - ജീവിതനൗക (1951) 


  • ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം - ന്യൂസ് പേപ്പർ ബോയ് 


  • ആദ്യ സിനിമാസ്കോപ്പ് ചിത്രം - തച്ചോളി അമ്പു (1978)


  • ആദ്യ 70 എം എം ചിത്രം - പടയോട്ടം (1982)


  • ആദ്യ ത്രീഡി ചിത്രം - മൈഡിയർ കുട്ടിച്ചാത്തൻ (1984)


  • ആദ്യ ഡോൾബി സ്റ്റീരിയോ ചിത്രം  - കാലാപാനി


  • ആദ്യ ഡി.ടി.എസ് ചിത്രം  - മില്ലേനിയം സ്റ്റാർസ്


  • ആദ്യ ജനകീയ സിനിമ - അമ്മ അറിയാൻ


  • ആദ്യ ഡിജിറ്റൽ സിനിമ - മൂന്നാമതൊരാൾ


  • ആദ്യ സ്പോൺസേർഡ് സിനിമ - മകൾക്കായ്


  • വിഗതകുമാരന്റെ സംവിധാനവും നിർമ്മാണവും നിർവഹിച്ചത് - ജെ.സി.ഡാനിയേൽ 


  • ജെ സി ഡാനിയലിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച മലയാള സിനിമ - സെല്ലുലോയിഡ് (സംവിധാനം: കമൽ) 


  • സെല്ലുലോയിഡിൽ ജെ.സി. ഡാനിയലായി വേഷമിട്ട നടൻ - പൃഥിരാജ്


  • മലയാള സിനിമയ്ക്ക് നൽകുന്ന മികച്ച സംഭാവനകൾ പരിഗണിച്ച് നൽകുന്ന പുരസ്കാരം -ജെ.സി.ഡാനിയേൽ അവാർഡ് 


  • ജെ.സി. ഡാനിയേൽ അവാർഡ് നൽകിത്തുടങ്ങിയ വർഷം - 1992 ( സമ്മാന തുക : ഒരു ലക്ഷം രൂപ) 


  • ആദ്യത്തെ ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചത് - ടി. ഇ. വാസുദേവൻ (1992)


  • ജെ.സി. ഡാനിയേൽ പുരസ്കാരം നേടി ഏക വനിത - ആറന്മുള പൊന്നമ്മ (2005)


  • മലയാളത്തിലെ രണ്ടാമത്തെ സിനിമ - മാർത്താണ്ഡവർമ്മ

 
  • സി.വി.രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം - മാർത്താണ്ഡവർമ്മ


  • സിനിമയാക്കിയ ആദ്യ സാഹിത്യ രചന - മാർത്താണ്ഡവർമ്മ


  • കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി - ചിത്രലേഖ


  • ചിത്രലേഖ ഫിലിം സൊസൈറ്റി സ്ഥാപിച്ച് വർഷം - 1965


  • മലയാളത്തിലെ രണ്ടാമത്തെ ചിത്രം - ജ്ഞാനാംബിക


  • മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ആദ്യ മലയാള ചിത്രം - കുമാരസംഭവം (1969) 


  • കുമാരസംഭവം' എന്ന സിനിമയുടെ സംവിധായകൻ - പി. സുബ്രഹ്മണ്യം


  • മികച്ച ചിത്രത്തിനുളള ദേശീയ പുരസ്കാരം നേടിയ രണ്ടാമത്തെ ചിത്രം - സ്വയംവരം (1972) 


  • മികച്ച സംവിധായകനുളള ബഹുമതി നേടിയ ആദ്യ മലയാളി - അടൂർ ഗോപാലകൃഷ്ണൻ(ചിത്രം : സ്വയംവരം) 


  • ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി - അടൂർ ഗോപാലകൃഷ്ണൻ


  • ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് നേടിയ ഏക മലയാള ചിത്രം - എലിപ്പത്തായം (സംവിധാനം :അടൂർ ഗോപാലകൃഷ്ണൻ)


  • സംവിധാനത്തിന് ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിനർഹനായ മലയാളി - അടൂർ ഗോപാലകൃഷ്ണൻ (5 തവണ)


  • "സിനിമയുടെ ലോകം' എന്ന കൃതി എഴുതിയത് - അടൂർ ഗോപാലകൃഷ്ണൻ


  • പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ നേടിയ ആദ്യ വ മലയാള ചിത്രം - ചെമ്മീൻ (1965) 


  • പ്രസിഡന്റിന്റെ വെള്ളി മെഡൽ നേടിയ ആദ്യ മലയാള ചിത്രം - നീലക്കുയിൽ (1954)


  • കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ -  ഉദയ,1948


  • ഉദയ സ്റ്റുഡിയോ ആരംഭിച്ചത് - എം. കുഞ്ചാക്കോ


  • ഉദയ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ സിനിമ - വെള്ളിനക്ഷത്രം


  • കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ - മെരിലാൻഡ് (1952-ൽ തിരുവനന്തപുരത്തെ വെള്ളായണിയിൽ സ്ഥാപിതമായി)


  • മെരിലാൻഡ് സ്റ്റുഡിയോ നിർമ്മിച്ചത് - പി.സുബ്രഹ്മണ്യം 


  • 1980-ൽ സ്ഥാപിതമായ കേരളസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫിലിം സ്റ്റുഡിയോ - ചിത്രാഞ്ജലി


  • ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥിതിചെയ്യുന്നത് - തിരുവല്ലം (തിരുവനന്തപുരം)


  • ഏഷ്യയിലെ രണ്ടാമത്തെ വലിയ ഇൻഡോർ സ്റ്റുഡിയോ - ചിത്രാഞ്ജലി


  • എത തവണയാണ് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം കേരളത്തിന് ലഭിച്ചത് - 12 


  • ഷേക്സ്പിയറിന്റെ 'ഒഥല്ലോ' യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രം - കളിയാട്ടം


  • കളിയാട്ടത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയത് - സുരേഷ്ഗോപി


  • കയ്യൂർ സമരത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം - മീനമാസത്തിലെ സൂര്യൻ (സംവിധാനം : ലെനിൻ രാജേന്ദ്രൻ)


  • മലബാർ കലാപത്തെ ആധാരമാക്കി നിർമ്മിച്ചി ചിത്രം - 1921


  • ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടംപിടിച്ച മലയാള നടൻ - പ്രേംനസീർ


  • കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നൽകി തുടങ്ങിയ വർഷം - 1969


  • പത്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ - തിക്കുറിശ്ശി സുകുമാരൻ നായർ


  • മലയാള സിനിമയുടെ വികസനം ഉദ്ദേശിച്ച് സ്ഥാപിച്ചി കേരള സർക്കാർ സ്ഥാപനം - കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ (1975)


  • കേരള സർക്കാരിനു വേണ്ടി ഡോക്യുമെന്ററിയും മ ക വീഡിയോ പരിപാടികളും നിർമ്മിക്കുന്ന സ്ഥാപനം - KSFDC


  • കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത് - കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി


  • ഫ്രഞ്ച് സർക്കാരിന്റെ “കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ്' പുരസ്കാരം നേടിയ മലയാളി - അടൂർ ഗോപാലകൃഷ്ണൻ 


  • ഫ്രഞ്ച് സർക്കാരിന്റെ “നൈറ്റ് ഓഫ് ആർട്ട് ആന്റ് ലെറ്റേഴ്സ് ' പുരസ്കാരം നേടിയ മലയാളി - ഷാജി.എൻ.കരുൺ


  • കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാപിത മായ വർഷം - 1998 


  • അവശത അനുഭവിക്കുന്ന ചലച്ചിത്രകാരന്മാർക്കും സാങ്കേതിക വിദഗ്ധർക്കും പെൻഷൻ അനുവദിച്ച് ആദ്യ സംസ്ഥാനം - കേരളം 


  • ഹോളിവുഡിലെ പ്രശസ്തനായ മലയാളി സംവിധാ യകൻ - മനോജ് നൈറ്റ് ശ്യാമളൻ 


  • മലയാളത്തിലെ ആദ്യ സിനിമാ മാസിക - സിനിമ


  • ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച മല യാള നടി - സുകുമാരി 


  • ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച മലയാള നടൻ - ജഗതി ശ്രീകുമാർ 


  • ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച് ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ നടൻ - പ്രേംനസീർ 


  • ഏറ്റവും കൂടുതൽ സിനിമകളിൽ നായകനും- നായികയുമായി ഒരുമിച്ചു അഭിനയിച്ചവർ - പ്രേംനസീർ, ഷീല (107 സിനിമകൾ)


  • യേശുദാസിനെ ഗാനഗന്ധർവ്വൻ എന്ന് ആദ്യ മായി വിശേഷിപ്പിച്ച വ്യക്തി -  ജി. ശങ്കരക്കുറുപ്പ്


  • ലോക്സഭ എം.പിയായ ആദ്യ മലയാള ചലച്ചിത്ര താരം - ഇന്നസെന്റ്

 
  • കേരളത്തിൽ മന്ത്രിയായ ആദ്യ ചലച്ചിത്ര താരം - ഗണേഷ്കുമാർ



JOIN OUR WHATS APP GROUP

1 comment: