Aug 13, 2020

Mamangam Festival | മാമാങ്കം

കേരളത്തിൽ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുൻപു മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം.

  • പന്ത്രണ്ടു വർഷത്തിലൊരിക്കൽ ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായയിൽ വച്ചു നടത്തിയിരുന്ന ഉൽസവമാണ്‌


  • പന്ത്രണ്ടു വർഷത്തിലൊരിക്കൽ മകരമാസത്തിലെ കറുത്തവാവിനും കുംഭമാസത്തിലെ കറുത്ത വാവിനും ഇടയിലുള്ള മകം നാളിൽ നടത്തിയിരുന്ന ഉത്സവം. 28 ദിവസത്തെ ഉത്സവമാണിത്. 


  • മാമാങ്കത്തിന്റെ നേതൃത്വസ്ഥാനത്തിനു പറയുന്നത് - രക്ഷാപുരുഷസ്ഥാനം


  • മാമാങ്കചടങ്ങിൽ രക്ഷാപുരുഷനിരിക്കുന്ന പ്രത്യേക സ്ഥാനം അറിയപ്പെടുന്നത് - നിലപാടുതറ 


  • രക്ഷാപുരുഷസ്ഥാനം ആദ്യം കുലശേഖര രാജാക്കന്മാരും പിന്നീട് പെരുമ്പടപ്പ് രാജാക്കന്മാരും അതിനുശേഷം വള്ളുവനാട് രാജാക്കന്മാരും അവസാനമായി സാമൂതിരിയുമായിരുന്നു വഹിച്ചിരുന്നത്.


  • സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം കൈയ്യടക്കിയ വർഷം - എ.ഡി. 1300 


  • സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം കൈയ്യടക്കിയതിനെ തുടർന്നാണ് ചാവേർ പടയുടെ ഉത്ഭവം

 
  • മാമാങ്കത്തിലേക്കുള്ള ചാവേറുകളെ അയയ്ക്കാറുള്ളത് - വള്ളുവക്കോനാതിരി


  • ഏറ്റുമുട്ടലിൽ മരണം വരിക്കുന്ന ചാവേറുകളുടെ മൃതദേഹം കൂട്ടത്തോടെ സംസ്കരിച്ചിരുന്നത് - മണിക്കിണറിൽ 


  • മൃതദേഹങ്ങൾ കൂട്ടത്തോടെ മണിക്കിണറിലിട്ട് ആനകളെകൊണ്ട് ചവിട്ടി നിറയ്ക്കുകയായിരുന്നു എന്നാണ് ചരിത്രം


  • വള്ളുവക്കോനാതിരിയിൽ നിന്ന് മാമാങ്കത്തിന്റെ അധ്യക്ഷ പദവി പിടിച്ചെടുത്ത രാജാവ് - കോഴിക്കോട് സാമൂതിരി


  • ആരുടെ ആക്രമണമാണ് സാമൂതിരിയുടെ പതനം സംഭവിക്കാനും മാമാങ്കം നിന്നുപോകാനും ഇടയാക്കിയത് - ഹൈദരാലിയുടെ മലബാർ ആക്രമണം


  • ആധുനിക മാമാങ്കം നടന്ന വർഷം - 1999


  • ആദ്യ മാമാങ്കം നടന്ന വർഷം - AD 829


  • അവസാന മാമാങ്കം നടന്ന വർഷം - AD 1755


  • ആദ്യ മാമാങ്കത്തിന്റെ രക്ഷാപുരുഷൻ - രാജശേഖര വർമ്മൻ (എ.ഡി.829) 


  • അവസാന മാമാങ്കത്തിന്റെ രക്ഷാപുരുഷൻ - ഭരണിതിരുനാൾ മാനവിക്രമൻ സാമൂതിരി (1755)


  • മാമാങ്കം സിനിമയുടെ സംവിധായകാൻ - M. Padma kumar


  • മാമാങ്കം സിനിമയിൽ അഭിനയിച്ച നടനാണ് - മമ്മൂട്ടി


No comments:

Post a Comment