Showing posts with label Kerala History. Show all posts
Showing posts with label Kerala History. Show all posts

Aug 14, 2020

Hortus Malabaricus | ഹോർത്തുസ് മലബാറിക്കസ്

In this section we are going to learn about Hortus Malabaricus.It is a comprehensive treatise that deals with the properties of the flora of the Western Ghats region principally covering the areas now in the Indian states of Kerala, Karnataka and Goa.

ഹോർത്തുസ് മലബാറിക്കസ്


  • മലബാറിലെ ഔഷധസസ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഡച്ചുകാർ തയ്യാറാക്കിയ പുസ്തകം - ഹോർത്തുസ് മലബാറിക്കസ് 


  • ഡച്ചുകാരുടെ ഏറ്റവും വലിയ സംഭാവന - ഹോർത്തുസ് മലബാറിക്കസ്


  • ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കിയത് ഏത് ഭാഷയിലാണ് - ലാറ്റിൻ


  • കേരളാരാമം എന്നറിയപ്പെട്ടിരുന്ന ഗ്രന്ഥം - ഹോർത്തുസ് മലബാറിക്കസ് 


  • ഹോർത്തുസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച് സ്ഥലം - ആംസ്റ്റർഡാം


  • ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച വർഷം -1678 - 1703


  • 1678-നും 1703നും ഇടയ്ക്ക് പന്ത്രണ്ട് വാല്യങ്ങളായാണ് ഹോർത്തുസ് മലബാറിക്കസ് പ്രസിദ്ധീകരിച്ചത്


  • ഹോർത്തുസ് മലബാറിക്കസിൽ പ്രതിപാദിച്ചിരി ക്കുന്ന ആദ്യ വൃക്ഷം - തെങ്ങ്


  • മലയാളം ഭാഷ അച്ചടിച്ച ആദ്യ ഗ്രന്ഥം - ഹോർത്തുസ് മലബാറിക്കസ്


  • മലയാളത്തിൽ അച്ചടിച്ച ആദ്യ വാക്ക് - തെങ്ങ്


  • ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം തയ്യാറാക്കാൻ നേതൃത്വം നൽകിയ ഡച്ച് ഗവർണർ - അഡ്മിറൽ വാൻറീഡ് 


  • ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് - കെ.എസ്. മണിലാൽ


  • ഹോർത്തൂസ് മലബാറിക്കസിന്റെ രചനയിൽ സഹായിച്ച മലയാളി വൈദ്യൻ - ഇട്ടി അച്യുതൻ


  • ഹോർത്തൂസ് മലബാറിക്കസിന്റെ രചനയിൽ സഹായിച്ച ഗൗഡസാരസ്വബ്രാഹ്‌മണർ - രംഗഭട്ട്, അപ്പുഭട്ട്, വിനായകഭട്ട്

  • പോർത്തുസ് മലബാറിക്കസിന്റെ രചനയിൽ സഹായിച്ച കാർമൽ പുരോഹിതൻ - ജോൺ മാത്യൂസ്


JOIN OUR WHATS APP GROUP

Aug 13, 2020

Mamangam Festival | മാമാങ്കം

കേരളത്തിൽ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുൻപു മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം.

  • പന്ത്രണ്ടു വർഷത്തിലൊരിക്കൽ ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായയിൽ വച്ചു നടത്തിയിരുന്ന ഉൽസവമാണ്‌


  • പന്ത്രണ്ടു വർഷത്തിലൊരിക്കൽ മകരമാസത്തിലെ കറുത്തവാവിനും കുംഭമാസത്തിലെ കറുത്ത വാവിനും ഇടയിലുള്ള മകം നാളിൽ നടത്തിയിരുന്ന ഉത്സവം. 28 ദിവസത്തെ ഉത്സവമാണിത്. 


  • മാമാങ്കത്തിന്റെ നേതൃത്വസ്ഥാനത്തിനു പറയുന്നത് - രക്ഷാപുരുഷസ്ഥാനം


  • മാമാങ്കചടങ്ങിൽ രക്ഷാപുരുഷനിരിക്കുന്ന പ്രത്യേക സ്ഥാനം അറിയപ്പെടുന്നത് - നിലപാടുതറ 


  • രക്ഷാപുരുഷസ്ഥാനം ആദ്യം കുലശേഖര രാജാക്കന്മാരും പിന്നീട് പെരുമ്പടപ്പ് രാജാക്കന്മാരും അതിനുശേഷം വള്ളുവനാട് രാജാക്കന്മാരും അവസാനമായി സാമൂതിരിയുമായിരുന്നു വഹിച്ചിരുന്നത്.


  • സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം കൈയ്യടക്കിയ വർഷം - എ.ഡി. 1300 


  • സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം കൈയ്യടക്കിയതിനെ തുടർന്നാണ് ചാവേർ പടയുടെ ഉത്ഭവം

 
  • മാമാങ്കത്തിലേക്കുള്ള ചാവേറുകളെ അയയ്ക്കാറുള്ളത് - വള്ളുവക്കോനാതിരി


  • ഏറ്റുമുട്ടലിൽ മരണം വരിക്കുന്ന ചാവേറുകളുടെ മൃതദേഹം കൂട്ടത്തോടെ സംസ്കരിച്ചിരുന്നത് - മണിക്കിണറിൽ 


  • മൃതദേഹങ്ങൾ കൂട്ടത്തോടെ മണിക്കിണറിലിട്ട് ആനകളെകൊണ്ട് ചവിട്ടി നിറയ്ക്കുകയായിരുന്നു എന്നാണ് ചരിത്രം


  • വള്ളുവക്കോനാതിരിയിൽ നിന്ന് മാമാങ്കത്തിന്റെ അധ്യക്ഷ പദവി പിടിച്ചെടുത്ത രാജാവ് - കോഴിക്കോട് സാമൂതിരി


  • ആരുടെ ആക്രമണമാണ് സാമൂതിരിയുടെ പതനം സംഭവിക്കാനും മാമാങ്കം നിന്നുപോകാനും ഇടയാക്കിയത് - ഹൈദരാലിയുടെ മലബാർ ആക്രമണം


  • ആധുനിക മാമാങ്കം നടന്ന വർഷം - 1999


  • ആദ്യ മാമാങ്കം നടന്ന വർഷം - AD 829


  • അവസാന മാമാങ്കം നടന്ന വർഷം - AD 1755


  • ആദ്യ മാമാങ്കത്തിന്റെ രക്ഷാപുരുഷൻ - രാജശേഖര വർമ്മൻ (എ.ഡി.829) 


  • അവസാന മാമാങ്കത്തിന്റെ രക്ഷാപുരുഷൻ - ഭരണിതിരുനാൾ മാനവിക്രമൻ സാമൂതിരി (1755)


  • മാമാങ്കം സിനിമയുടെ സംവിധായകാൻ - M. Padma kumar


  • മാമാങ്കം സിനിമയിൽ അഭിനയിച്ച നടനാണ് - മമ്മൂട്ടി


Jul 27, 2020

Important Points in Kerala History

In this section we are going to learn about the Basic Kerala History Questions which can be asked for Kerala PSC Examination.