Aug 9, 2020

National Anthem and National Song

In this section we are going to learn about National Anthem and National Song.This Topic is so important for all competitive exams 

  • ദേശീയ ഗാനത്തെക്കുറിച്ചുള്ള പഠനം - ആന്തമന്റോളജി (Anthematology)


  • ഇന്ത്യയുടെ ദേശീയ ഗാനം (National Anthem) - ജനഗണമന


  • 'ജനഗണമന' രചിച്ചത് - രബീന്ദ്രനാഥ ടാഗോർ


  • ജനഗണമന തുടക്കത്തിൽ അറിയപ്പെട്ടിരുന്നത് - ഭാരത് വിധാതാ


  • ജനഗണമനയെ ഇന്ത്യയുടെ ദേശീയ ഗാനമായി അംഗീകരിച്ചത് - 1950 ജനുവരി 24


  • ദേശീയഗാനം ആദ്യമായി ആലപിച്ച് കോൺഗ്രസ് സമ്മേളനം - കൊൽക്കത്തെ സമ്മേളനം (1911 ഡിസംബർ 20) 


  • ദേശീയഗാനം ആലപിക്കാൻ വേണ്ട സമയം - 52 സെക്കന്റ്


  • ജനഗണമന രചിച്ചിരിക്കുന്ന ഭാഷ - ബംഗാളി


  • ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷ - The morning song of India


  • ജനഗണമന ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് - രബീന്ദ്രനാഥ ടാഗോർ


  • ദേശീയഗാനത്തിന് സംഗീതം നൽകിയത് - ക്യാപ്റ്റൻ രാംസിങ് താക്കൂർ


  • ദേശീയഗാനം ചിട്ടപ്പെടുത്തിയിരിക്കുന്ന രാഗം - ശങ്കരാഭരണം


  • ഏറ്റവും പഴക്കമുള്ള ദേശിയഗാനമുള്ള രാജ്യം - ജപ്പാൻ 


  • ജപ്പാന്റെ ദേശീയഗാനം അറിയപ്പെടുന്നത് - കിമി ഗായോ


  • ഏറ്റവും കൂടുതൽ വരികളുള്ള ദേശീയഗാനമുള്ള രാജ്യം - ഗ്രീസ് (158 വരികൾ)


  • സംഗീതം മാത്രമുള്ളതും വരികളില്ലാത്തതുമായ ദേശീയ ഗാനമുള്ള രാജ്യം - സ്പെയിൻ


  • കൃത്യമായ സംഗീതം നൽകിയ ഏറ്റവും പഴയ ദേശീയ, ഗാനമുള്ള രാജ്യം - നെതർലൻഡ്സ്


  • ആലപിക്കാൻ ഏറ്റവും കൂടുതൽ സമയം ആവശ്യമായ ദേശീയ ഗാനമുള്ള രാജ്യം - ഉറുഗ്വായ് (5 മിനിട്ട്) 


  • രണ്ടു ദേശീയഗാനങ്ങളുള്ള ഏക രാജ്യം - ന്യൂസിലൻഡ് 


  • സ്വന്തമായി ദേശീയഗാനമില്ലാത്ത ഏക രാജ്യം - സൈപ്രസ് 


  • ഏതു രാജ്യത്തിന്റെ ദേശീയഗാനമാണ് സൈപ്രസ് ഔദ്യോഗികമായി ഉപയോഗിക്കുന്നത് - ഗ്രീസ് 


ദേശീയ ഗീതം


  • ഇന്ത്യയുടെ ദേശീയ ഗീതം - വന്ദേമാതരം 


  • വന്ദേമാതരം രചിച്ചത് -  ബങ്കിം ചന്ദ്ര ചാറ്റർജി 


  • വന്ദേമാതരത്തിന് സംഗീതം നൽകിയത് - ജദുനാഥ് ഭട്ടാചാര്യ 


  • വന്ദേമാതരം ആദ്യമായി ആലപിച്ചത് - രബീന്ദ്രനാഥ ടാഗോർ 


  • വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം - കൊൽക്കത്തെ സമ്മേളനം (1896) 


  • ഏതു കൃതിയിൽ നിന്നാണ് വന്ദേമാതരം എടുത്തിട്ടുള്ളത് - ആനന്ദമഠം (1882)


  • വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ അറിയപ്പെടുന്നത് - മദർ ഐ ബോ ടു ദീ


  • വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് - അരബിന്ദഘോഷ് 


  • വന്ദേമാതരം ദേശീയഗീതമായി അംഗീകരിച്ചത് - 1950 ജനുവരി 24


  • വന്ദേമാതരം രചിച്ചിരിക്കുന്ന ഭാഷ - സംസ്കൃതം

  JOIN OUR WHATS APP GROUP  

1 comment: