Aug 7, 2020

Writ | Indian Constitution

In this section we are going to learn about Writ in Indian Constitution.This Topic is so important for all competitive exams and this topic covers five writs they are Habeas Corpus, Mandamus, Certiorari, Prohibition and Quo- Warranto.

  • മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനെ പറയുന്ന പേര്- റിട്ട്

  • റിട്ടുകളെ കുറിക്കുന്ന പദങ്ങൾ ഏത് ഭാഷയിൽ  നിന്നാണ് എടുത്തിട്ടുള്ളത് - ലാറ്റിൻ

  • ഇന്ത്യൻ ബിഭരണഘടനയിൽ 5 റിട്ടുകളാണ് ഉള്ളത്

    • ഹേബിയസ് കോർപ്പസ്
    • മൻഡാമസ്
    • ക്വോ വാറന്റോ
    • പ്രോഹിബിഷൻ
    • സെർഷ്യോററി
  • ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് സുപ്രീംകോടതി റിട്ട് പുറപ്പെടുവിക്കുന്നത് - 32-ാം അനുഛേദം (ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം)
  • ഹൈക്കോടതി റിട്ട് പുറപ്പെടുവിക്കുന്നത് - 226-ാം അനുചേദമനുസരിച്ച്

ഹേബിയസ് കോർപ്പസ്

  • ഹേബിയസ് കോർപ്പസ് റിട്ട് ആദ്യമായി പ്രത്യക്ഷപ്പെട്ടത് - മാഗ്നാകാർട്ടയിലാണ് 


  • പൗരന്മാരുടെ മൗലികാവകാശങ്ങളെക്കുറിച്ചുള്ള ലോകത്തിലെ ആദ്യത്തെ പ്രമാണിക രേഖ - മാഗ്നാകാർട്ട


  • വ്യക്തി സ്വാതന്ത്യത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്ന റിട്ട് - ഹേബിയസ് കോർപ്പസ് 


  • ഹേബിയസ് കോർപ്പസ് എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് - ലാറ്റിൻ


  • നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം എന്നർത്ഥം വരുന്ന റിട്ട് - ഹേബിയസ് കോർപ്പസ്


  • നിയമവിധേയമല്ലാതെ തടവിൽ വെച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട് - ഹേബിയസ് കോർപ്പസ്

മൻഡാമസ്

  • “നാം കൽപ്പിക്കുന്നു” എന്നർത്ഥം വരുന്ന റിട്ട് - മൻഡാമസ്


  • സ്വന്തം കർത്തവ്യം നിറവേറ്റാൻ ഒരു ഉദ്യോഗസ്ഥനെയോ, പൊതുസ്ഥാപനത്തെയോ അനുശാസിച്ചു കൊണ്ട് കോടതി പുറപ്പെടുവിക്കുന്ന റിട്ട് - മൻഡാമസ്

ക്വോ വാറന്റോ

  • ഒരു വ്യക്തി അയാൾക്ക് അർഹമല്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്നതിനുള്ള റിട്ട് -  ക്വോ വാറന്റോ

പ്രോഹിബിഷൻ

  • നിയമവിരുദ്ധവും നീതിരഹിതവുമായ വിചാരണ തടയാൻ പുറപ്പെടുവിക്കുന്ന റിട്ട് - പ്രൊഹിബിഷൻ


  • ഒരു കീഴ്ക്കോടതി അതിന്റെ അധികാര പരിധി ലംഘിക്കുകയോ സ്വാഭാവിക നീതി നിയമങ്ങൾക്കെതിരായി പ്രവർത്തിക്കുകയോ ചെയ്യുന്നതിനെ പ്രാഥമികമായി തടയുന്നതിനുള്ള റിട്ട് - പ്രൊഹിബിഷൻ

സെർഷ്യോററി

  • ഒരു കേസ് കീഴ്ക്കോടതിയിൽ നിന്നും മേൽക്കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്ന റിട്ടാണ് - സെർഷ്യോററി

JOIN OUR WHATS APP GROUP

No comments:

Post a Comment